dyfi-1
നഗരസഭയുടെ നേതൃത്വത്തിൽ പരവൂർ കോട്ടപ്പുറം എൽ.പി.എസിൽ ആരംഭിച്ച സമൂഹ അടുക്കളയിലേക്ക് ഡി.വൈ.എഫ്.ഐ പരവൂർ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്പന്നങ്ങൾ നൽകുന്നു

പരവൂർ: നഗരസഭയുടെ നേതൃത്വത്തിൽ പരവൂർ കോട്ടപ്പുറം എൽ.പി.എസിൽ ആരംഭിച്ച സമൂഹ അടുക്കളയിലേക്ക് ഉത്പന്നങ്ങൾ നൽകി ഡി.വൈ.എഫ്.ഐ പരവൂർ നോർത്ത് മേഖലാ കമ്മിറ്റി. വിവിധ യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വീടുകളിൽ നിന്ന് ഉത്പന്നങ്ങൾ ശേഖരിച്ചാണ് അടുക്കളയിലേക്ക് നൽകിയത്, ഡി.വൈ.എഫ്.ഐ പരവൂർ നോർത്ത് മേഖലാ സെക്രട്ടറി ജസിനിൽ നിന്ന് പരവൂർ നഗരസഭാ വൈസ് ചെയർമാൻ സഫറുള്ള ഉത്പനങ്ങൾ ഏറ്റുവാങ്ങി. നന്ദു, ബിനു, രാജീവ്, മാധവൻ, മിഥുൻ, മനു, രാഹുൽ, അനന്ദു, അമ്യത, ശരണ്യ എന്നിവരുടെ നേതൃത്വത്തിലാണ് ഉത്പന്നങ്ങൾ ശേഖരിച്ചത്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ അശോക് കുമാർ, ടി.സി. രാജു, മഹാദ്, സുവർണൻ പരവൂർ എന്നിവർ നേതൃത്വം നൽകി.