ldf
ലക്ഷദ്വീപിനെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ജി. ലാലു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ലക്ഷദ്വീപിനെ സംരക്ഷിക്കുക, അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ജി. ലാലു ഉദ്ഘാടനം ചെയ്തു. സേവ്യർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം നേതാവ് അഡ്വ. ഇ. ഷാനവാസ് ഖാൻ, ബിജു എന്നിവർ സംസാരിച്ചു. എച്ച്. ബേസിൽ ലാൽ, ജി. ആനന്ദൻ, എൻ. ടോമി, ബിജു, പുഷ്പൻ, അഡ്വ. വിനീത വിൻസന്റ് എന്നിവർ നേതൃത്വം നൽകി.