navas
കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ പ്രതിരോധ മരുന്നുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ഡോ.പി.കെ ഗോപൻ നിർവഹിക്കുന്നു

ശാസ്താംകോട്ട: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തുകൾക്ക് ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. കുന്നത്തൂർ പഞ്ചായത്തിലെ പ്രതിരോധ മരുന്നുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ.പി.കെ. ഗോപൻ മെഡിക്കൽ ഓഫീസർ ഡോളിക്ക് നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. വത്സലകുമാരി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിനീഷ് ഐവർകാല , സ്ഥിരം സമിതി അദ്ധ്യക്ഷരായ ശ്രീലേഖ , ഡാനിയൽ തരകൻ , വാർഡ് അംഗം പ്രഭ കുമാരി എന്നിവർ സംസാരിച്ചു. .