കരുനാഗപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വെർച്വൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു. പ്രഭാഷണങ്ങളും അതിജീവന സന്ദേശങ്ങളും ആരോഗ്യ സംവാദങ്ങളും മോട്ടിവേഷൻ ക്ലാസുകളും കലാപരിപാടികളും സംഗമത്തിന് മിഴിവേകി. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലും കരുനാഗപ്പള്ളി നഗരസഭയിലും പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി .കെ .മധു, വൈസ് പ്രസിഡന്റ് എ .പി .ജയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. പി .കെ. ഗോപൻ, ഭാരത് ഭവൻ ഡയറക്ടർ പ്രമോദ് പയ്യന്നൂർ, ജില്ലാ പ്രസിഡന്റ് കെ .ബി. മുരളീകൃഷ്ണൻ, സെക്രട്ടറി ഡി .സുകേശൻ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ.എസ്. വേണുഗോപാൽ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി .പി. ജയപ്രകാശ് മേനോൻ ,ഡോ. വള്ളിക്കാവ് മോഹൻ ദാസ്, താലൂക്ക് സെക്രട്ടറിമാരായ എൻ.ഷണ്മുഖദാസ് ,എം. ജിയാസുദീൻ, വി .വിജയകുമാർ എന്നിവർ വിവിധ സംഗമങ്ങൾ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണം പഞ്ചായത്ത് തല നേതൃസമിതികളാണ് സംഗമം സംഘടിപ്പിച്ചത്. ഓച്ചിറ പഞ്ചായത്തിൽ എം. ഗോപാലകൃഷ്ണപിള്ള, , ക്ലാപ്പനയിൽ എൽ .കെ .ദാസൻ, തഴവ യിൽ മണപ്പള്ളി ഉണ്ണികൃഷ്ണൻ, തൊടിയൂരിൽ ടി . മുരളീധരൻ, ആലപ്പാട്ട് പി. ദീപു സ കുലശേഖരപുരത്ത് ജി. രവീന്ദ്രൻ.പൻമനയിൽ പി. കെ. ഗോപാലകൃഷ്ണൻ, തേവലക്കരയിൻ എസ് .സോമൻ, തെക്കുംഭാഗം -നീണ്ടകര പഞ്ചായത്തുകളിൽ സന്തോഷ്, ചവറയിൽ രഘുനാഥ്, കരുനാഗപ്പള്ളി നഗരസഭയിൽ എം . സുരേഷ് കുമാർ എന്നിവർ അദ്ധ്യക്ഷത വഹിച്ചു.