കൊല്ലം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഇടപെടലുകൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ് ടൗൺ നോർത്ത് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിയക്കോവിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിലംഗം ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മുൻ മേയർ അഡ്വ. രാജേന്ദ്രബാബു, മുൻ മുനിസിപ്പൽ ചെയർമാൻ ഉളിയക്കോവിൽ ശശി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, സി.പി.ഐ ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി സുഭാഷ് കൊച്ചുവിള എന്നിവർ സംസാരിച്ചു.