കൊല്ലം : ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്. എൻ .ഡി.പി കൊട്ടാരക്കര യൂണിയൻ യൂത്ത് മൂവ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരീപ്ര ശരണാലയത്തിൽ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകി. കൊല്ലം ജില്ലാ പഞ്ചായത്തിന്റെയും പത്തനാപുരം ഗാന്ധിഭവന്റെയും നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ശരണാലയത്തിൽ നടന്ന ലളിതമായ ചടങ്ങിൽവച്ച് ശരണാലയത്തിന് വേണ്ടി ജില്ലാ പഞ്ചായത്ത് മെമ്പർ ജയശ്രീ വാസുദേവൻ പിള്ള കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ ഏറ്റുവാങ്ങി. യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അനൂപ് തളവൂർകോണം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യോഗം ബോർഡ് മെമ്പർ അനിൽ ആനക്കോട്ടൂർ, യൂണിയൻ കൗൺസിലർമാരായ വരദരാജൻ ചൊവ്വള്ളൂർ, ബൈജു പാണയം, രാജു പരുത്തിയറ, അനിൽ ബംഗ്ലാവിൽ എന്നിവർ പങ്കെടുത്തു.യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം ജൂബിൻഷാ സ്വാഗതവും യൂണിയൻ കൺവീനർ പ്രശാന്ത് നന്ദിയും പറഞ്ഞു.
ഫോട്ടോ:
എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കൊട്ടാരക്കര യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കരീപ്ര ശരണാലയത്തിന് നൽകുന്ന ഭക്ഷ്യധാന്യങ്ങൾ എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ ജില്ലാ പഞ്ചായത്തംഗം ജയശ്രീ വാസുദേവൻ പിള്ളയ്ക്ക് കൈമാറുന്നു