ശാസ്താം കോട്ട : കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കൊവിഡും വാക്സിനേഷനും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 7 ന് ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന പരിപാടി ഡോ.സുജിത് വിജയൻ പിള്ള എം. എൽ .എ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ടി അനിൽ അദ്ധ്യക്ഷനാവും ഡോ. പ്രവീൺ കുമാർ വിഷയം അവതരിപ്പിക്കും പൊതുജനങ്ങൾക്ക് ഗ്രന്ഥശാലാ പ്രവർത്തകർ വഴി വെബിനാറിൽ പങ്കെടുക്കുവാൻ കഴിയുമെന്ന് സെക്രട്ടറി എസ് .ശശികുമാർ അറിയിച്ചു.