കൊല്ലം: തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ഐ.എൻ.ടി.യു.സി നടത്തിയ അന്വേഷണ റിപ്പോർട്ട് എ.കെ.ജി സെന്ററിലാണ് നൽകേണ്ടതെന്ന് ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സീനിയർ സെക്രട്ടറി കെ. സുരേഷ് ബാബു പ്രസ്താവനയിൽ പറഞ്ഞു.
കശുഅണ്ടി അഴിമതി കേസിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സ്തുതിയുമായി നടക്കുകയായിരുന്നു ചന്ദ്രശേഖരൻ. ഐ.എൻ.ടി.യു.സി പ്രസ്ഥാനത്തെ സി.പി.എമ്മിന് പണയം വച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി സർക്കാർ ചന്ദ്രശേഖരനെ വിജിലൻസ് കേസിൽ നിന്ന് രക്ഷപ്പെടുത്തിയതും സി.ബി.ഐക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതും.
സംസ്ഥാന സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ഹൈക്കോടതി വിമർശനം വരെ ഉണ്ടായിട്ടും ഒരു സമരം പോലും നടത്താതെ ചന്ദ്രശേഖരൻ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുകയാണ് ചെയ്തത്. ചന്ദ്രശേഖരനല്ലാതെ കേരളത്തിലെ ഒരു കോൺഗ്രസ് നേതാവും അഴിമതി കേസിൽ കുറ്റപത്രം വാങ്ങി കോടതി കയറിയിട്ടില്ലെന്നും സുരേഷ് ബാബു പറഞ്ഞു.