കൊല്ലം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെയും മഴക്കാല പൂർവ പരിസര ശുചീകരണത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കാൻ ലോക പരിസ്ഥിതി ദിനമായ നാളെ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അപരാജിത ചൂർണ ധൂപനം സംഘടിപ്പിക്കും. ജില്ലയിലെ ഇരുന്നൂറ്റൻപത് ആയുർവേദ ആശുപത്രികളിലും കാൽ ലക്ഷത്തോളം വീടുകളിലുമാണ് വൈകിട്ട് 6.30ന് ധൂപനം നടത്തുകയെന്ന് അസോസിയേഷൻ അധികൃതർ അറിയിച്ചു.