കുന്നിക്കോട് : കൊല്ലം ജില്ലാ പഞ്ചായത്തിന്റെ തലവൂർ ഡിവിഷനിലെ വിളക്കുടി, തലവൂർ ഗ്രാമപഞ്ചായത്തുകളിൽ കൊവിഡ് ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജില്ലാപഞ്ചായത്ത് മരുന്നുകൾ ലഭ്യമാക്കിയത്.
ജില്ലാപഞ്ചായത്ത് അംഗം അനന്ദു പിള്ള വിതരണോദ്ഘാടനം നിർവഹിച്ചു. ഡിവിഷനിലെ വാർഡുകളിൽ ആവശ്യമായ പൾസ് ഓക്സിമീറ്ററുകളും പി.പി.ഇ കിറ്റുകളും മറ്റ് സുരക്ഷ- ശുചീകരണ ഉത്പ്പന്നങ്ങളും പിന്നാലെ ലഭ്യമാക്കും. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ, തലവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.കലാദേവി, ബോക്ക് പഞ്ചായത്തംഗം സി.സജീവൻ, വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട് തുടങ്ങിയവർ പങ്കെടുത്തു.