ഓച്ചിറ: സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണത്തിൽ നടന്ന അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി സെക്രട്ടറി ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. 49 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിതി കേന്ദ്രമാണ് കെട്ടിടം നിർമ്മിച്ചത്. കെട്ടിടത്തിന്റെ ഇലക്ട്രിക് വയറിംഗിന് കേടുപാടുകൾ സംഭവിച്ച് കെട്ടിടം ചോർന്നോലിക്കുന്ന സ്ഥിതിയിലാണ്. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. നീലികുളം സദാനന്ദൻ, എൻ. കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, അൻസാർ എ. മലബാർ, ബി. സെവന്തികുമാരി കെ.വി. വിഷ്ണു ദേവ്, കയ്യാലത്തറ ഹരിദാസ്, മെഹർഖാൻ ചേന്നല്ലൂർ, സന്തോഷ് തണൽ, എച്ച്.എസ്. ജയ് ഹരി, സത്താർ പള്ളിമുക്ക് തുടങ്ങിയവർ സംസാരിച്ചു.