ഓച്ചിറ: ഗുണ്ടാ നേതാവായ ചങ്ങൻകുളങ്ങര പുതുക്കാട്ട് കിഴക്കതിൽപങ്കജി (30) നെ ഓച്ചിറ പൊലീസ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകകളിൽ പ്രതിയാണ്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി എ.സി.പി സജീവിന്റെയും ഓച്ചിറ എസ്.എച്ച്.ഒ.
ആർ. പ്രകാശിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ കൊല്ലം സിറ്റി പൊലിസ് ഡാൻസാഫ് അംഗങ്ങളായ എസ്. ഐ ജയകുമാർ, രിപു, രതീഷ്, ബൈജു,
ജറോം, സജു, മനു, സിനു, രഞ്ചിത്ത് തുടങ്ങിയർ അംഗങ്ങളായിരുന്നു.