തഴവ: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിയ്ക്കും . പഞ്ചായത്തിലെ സർക്കാർ -പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തുന്നത്. നാളെ പൊതു സ്ഥലങ്ങൾ, ജല നിർഗമന മാർഗങ്ങൾ എന്നിവ ശുചീകരിയ്ക്കും. 7 ന് പഞ്ചായത്തിലെ ഓരോ കുടുംബങ്ങളിലും ശുചിത്വ ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുമെന്ന് സെക്രട്ടറി സി.ജനചന്ദ്രൻ അറിയിച്ചു.