തൊ​ടി​യൂർ: കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വർ​ത്ത​ന​ങ്ങൾ കൂ​ടി​യാ​ലോ​ചി​ച്ച് ന​ട​പ്പാ​ക്കു​ന്ന​തിൽ തൊ​ടി​യൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മിതി പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് യു​.ഡി​.എ​ഫ് പാർ​ല​മെന്റ​റി പാർ​ട്ടി ലീ​ഡർ തൊ​ടി​യൂർ വി​ജ​യൻ ആ​രോ​പി​ച്ചു. കൊ​വി​ഡ് പ്ര​തി​രോ​ധ​വും മ​ഴ​ക്കെ​ടു​തി​യും ചർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ 20​ന്​ പ്ര​സി​ഡന്റി​ന് ​ക​ത്ത് നൽ​കി​യി​രു​ന്നെ​ങ്കി​ലും 29​ന് ട്രി​പ്പിൾ ലോ​ക്ക് ഡൗൺ​പ്ര​ഖ്യാ​പി​ച്ച ശേ​ഷം ഓൺ​ലൈൻ ക​മ്മി​റ്റി വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താൽ കോൺ​ഗ്ര​സ് അം​ഗ​ങ്ങൾ​ക​മ്മി​റ്റി ബ​ഹി​ഷ്​ക്ക​രി​ച്ചു. സാ​മു​ഹി​ക അ​ടു​ക്ക​ള തു​ട​ങ്ങാൻ വൈ​കി. വ​ള്ളി​ക്കാ​വ് അമൃത ഹോ​സ്റ്റ​ലിൽ സി .എ​ഫ്. എൽ. ടി .സി തു​ട​ങ്ങാൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ഗൃ​ഹ​വാ​സ പ​രി​പ​രി​ച​ര​ണ കേ​ന്ദ്ര​മാ​ണ് തു​ട​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ഹെൽപ്പ് ഡെ​സ്​ക്കും വാർ റൂ​മും പേ​രിന് മാ​ത്ര​മേ​യു​ള്ളു​വെ​ന്നും​ പ​ഞ്ചാ​യ​ത്തി​ന്റെ അ​നാ​സ്ഥ​കാ​ര​ണ​മാ​ണ് കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം പെ​രു​കി​യ​തെ​ന്നും തൊ​ടി​യൂർ വി​ജ​യൻ ആ​രോ​പി​ച്ചു.