കൊല്ലം: ജില്ലാ ആയുർവേദ ആശുപത്രിയിൽ കൊവിഡാനന്തര ചികിത്സ ആരംഭിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, നാഡീ - ഞരമ്പുകളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങൾ, വിവിധ തരം ത്വക്ക് - നേത്ര രോഗങ്ങൾ, മാനസിക പ്രശ്‌നങ്ങൾ തുടങ്ങിയവയ്ക്കാണ് ചികിത്സ ലഭിക്കുക.
പ്രത്യേക ചികിത്സയ്ക്കൊപ്പം കൗൺസലിംഗ്, യോഗ എന്നിവയും ലഭ്യമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ. ഗോപൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, ജില്ലാ പഞ്ചായത്ത്
സെക്രട്ടറി കെ. പ്രസാദ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡാ. അസുന്താമേരി, ജില്ലാ ആയുർവേദ ആശുപത്രി സി.എം.ഒ ഡോ. എ. അഭിലാഷ് എന്നിവർ പങ്കെടുത്തു.