പോരുവഴി : ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെയും പ്രതിഷേധിച്ച് എൽ.ഡി.എഫ് പോരുവഴി കിഴക്ക് കമ്മിറ്റി അംമ്പലത്തും ഭാഗം പോസ്റ്റോഫീസ്, ഇടയ്ക്കാട് പോസ്റ്റോഫീസ് എന്നിവിടങ്ങളിൽ ധർണ സംഘടിപ്പിച്ചു. അമ്പലത്തും ഭാഗത്ത് സി.പി.എം ഏരിയാ കമ്മറ്റി അംഗം ബി.ബിനീഷും ഇടയ്ക്കാട് സി.പി.എം ലോക്കൽ സെക്രട്ടറി കുഞ്ഞുമോനും ഉദ് ഘാടനം നിർവഹിച്ചു. ശിവൻ പിള്ള ,ബേബി കുമാർ , മനു, മഹേഷ് ,നിഷ, രാധാ രാജൻബാബു , സോമൻ .അഡ്വ.സുരേഷ് ബാബു, പ്രദീപ് എന്നിവർ പങ്കെടുത്തു.