dharna
കാരാളിമുക്ക് പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ ഉഷാലയം ശിവരാജൻ ഉത്ഘാടനം ചെയ്ത് സംസാരിയ്ക്കുന്നു.

പടിഞ്ഞാറെ കല്ലട: ലക്ഷദ്വീപ് ജനതയെ വേട്ടയാടാൻ സംഘ പരിവാരിനും നരേന്ദ്രമോദിക്കും വിട്ടുകൊടുക്കില്ല എന്ന സന്ദേശം ഉയർത്തി എൽ .ഡി .എഫ് പടിഞ്ഞാറെകല്ലട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാളിമുക്ക് പോസ്റ്റ്‌ ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. ധർണ കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്തു.എൽ. ഡി .എഫ് വില്ലേജ് കമ്മിറ്റി പ്രസിഡന്റ് . ടി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജനതാദൾ (എസ് )സംസ്ഥാന വൈസ് പ്രസിഡന്റ് സി .കെ. ഗോപി, എൽ. ഡി. എഫ് വില്ലേജ് കൺവീനർ എൻ. യശ്പാൽ, നേതാക്കളായ വി. വിജയൻ, ആർ ചന്ദ്രൻപിള്ള, തോപ്പിൽ നിസാർ, കാരൂർഹുസൈൻ, കാരാളി മുത്തലിഫ്, ആർ. അരുൺകുമാർ, പ്രേം ജോൺ, സുരേന്ദ്രൻപിള്ള, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.