പുത്തൂർ: പവിത്രേശ്വരം കേസരി ആർട്സ് ക്ളബിന്റെ നേതൃത്വത്തിൽ പവിത്രേശ്വരം പഞ്ചായത്തിലെ നൂറ് കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകളും 25 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും നൽകി. ഗ്രാമപഞ്ചായത്തംഗം വസന്ത വിജയൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ക്ളബ് പ്രസിഡന്റ് അമൽ, ട്രഷറർ അരുൺ, വിഷ്ണുലാൽ, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.