കൊട്ടാരക്കര: കലയപുരം പാലത്തിന് സമീപം താമരക്കുടി റോഡിൽ കലുങ്കിന് സമീപമുള്ള കൈതോട്ടിലേക്ക് ശുചിമുറി മാലിന്യം തള്ളി. രാത്രികാലങ്ങളിൽ ലോറികളിലും മറ്റും കൊണ്ട് വന്ന് ജനവാസ കേന്ദ്രങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. മാലിന്യം തോട്ടിലൂടെ ഒഴികിപ്പോകാതെ കെട്ടിക്കിടക്കുന്നത് പരിസര വാസികൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. മഴക്കാലമായതിനാൽ പകർച്ചവ്യാധികൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ജനവാസ കേന്ദ്രങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്ന് നട്ടുകാർ ആവശ്യപ്പെട്ടു.