ഓച്ചിറ: ലക്ഷദ്വീപ് അഡ്മിനിേസ്ട്രേറ്റർ നടപ്പിലാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിൽ ഓച്ചിറയിൽ നടന്ന പ്രതിഷേധ സമരം സി.പി.എെ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയംഗം എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ടെലഫോൺ എക്ചേഞ്ചിന് മുന്നിൽ നടന്ന സമരത്തിൽ കബീർ എൻസൈൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.ബി. സത്യദേവൻ, ബാബു കൊപ്പാറ, പ്രേംനവാസ്, എ. അജ്മൽ, ഉണ്ണി മാധവം, അഡ്വ.അനിൽ പുന്തല, അഡ്വ.സുഹോത്രൻ, അറുമുഖൻ, ബിന്ദു, അജയൻ തുടങ്ങിയവർ പങ്കെടുത്തു