ഇരവിപുരം: കൊല്ലം കോർപ്പറേഷന് കീഴിലെ സമൂഹ അടുക്കളകളിലേക്ക് ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി ഒൻപത് ലോഡ് പച്ചകറികളും പലചരക്കും കൈമാറി. ഇരവിപുരം മാടൻ നടയിൽനിന്ന് സാധനങ്ങൾ അടങ്ങിയ വാഹനം ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ പ്രസിഡന്റ് ശ്യാം മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കോർപ്പറേഷൻ അങ്കണത്തിൽ വെച്ച് കൊല്ലം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി ടി.പി. അഭിമന്യു മേയർ പ്രസന്ന ഏണസ്റ്റിന് സാധനങ്ങൾ കൈമാറി. ബ്ലോക്ക് പ്രസിഡന്റ് റിയാസ്, ട്രേഷറർ കാർത്തിക് നകുലൻ, കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എസ്. ഷബീർ, അഡ്വ. എസ്.ആർ. രാഹുൽ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് റാഫി, അതുൽ, അനന്ദ വിഷ്ണു, സരിത, സുബി, മാഹീൻ, അഖിൽ അനിരുദ്ധൻ, അനസ് അസീം അഖിൽ, ഗോകുൽ, ജോസഫ്, നിതിൻ, അഭി, അരവിന്ദ്, ഉമേഷ്, കൗൺസിലർമാരായ എം. സജീവ്, സവിത ദേവി എന്നിവർ നേതൃത്വം നൽകി.