കൊല്ലം: സർഗസാഹിതി സാഹിത്യ സമിതി സംഘടിപ്പിച്ച കഥാരചനാ മത്സരത്തിൽ രശ്മി സജയൻ, ബി.ലേഖ, രമ ബാലചന്ദ്രൻ എന്നിവർ യഥാക്രമം ഒന്നുമുതൽ മൂന്നുവരെയുള്ള സ്ഥാനങ്ങൾ നേടി. അതിജീവനം എന്ന വിഷയത്തിലാണ് ഓൺലൈൻ കഥാരചന മത്സരം സംഘടിപ്പിച്ചത്.