c

പുനുക്കന്നൂർ: ദേശസേവിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് 1400 മാസ്കുകൾ വാങ്ങി നൽകി. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ.ബി. മുരളീകൃഷ്ണൻ മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ്‌ സദക്കത്തുള്ളയ്ക്ക് മാസ്കുകൾ കൈമാറി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗോപൻ, മുഖത്തല ബ്ലോക്ക്‌ പഞ്ചായത്തംഗം ശ്രീജ, ലൈബ്രറി പ്രസിഡന്റ്‌ കെ. ബിജു, സെക്രട്ടറി. എസ്. മണികണ്ഠൻ പിള്ള, കമ്മിറ്റി അംഗങ്ങളായ ജി. ഉണ്ണിക്കൃഷ്ണപിള്ള, ബി. പ്രണാം, ക്ലബ്‌ പ്രസിഡന്റ്‌ ശ്രീവിശാഖ് എന്നിവർ പങ്കെടുത്തു.