കൊല്ലം: പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിലെ വീഴ്ചയ്ക്കെതിരെ എസ്.സി മോർച്ചയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ജില്ല വിദ്യാഭ്യാസ ആസ്ഥാനത്തിന് മുൻപിൽ നടത്തിയ നിൽപ്പ് സമരം എസ്. സി മോർച്ച ജില്ല ജനറൽ സെക്രട്ടറി മിയ്യണൂർ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പ്രശാന്ത് അദ്ധ്യഷത വഹിച്ചു. ഗിരീഷ് കാടാകുളം, അനീഷ് കിഴക്കേക്കര, അരുൺ കാടാകുളം എന്നിവർ സംസാരിച്ചു.