കൊല്ലം : ചവറ ഗ്രാമപഞ്ചായത്ത് അമ്മവീട് ജംഗ്‌ഷനിൽ ആരംഭിച്ച കൊവിഡ് ഡോമിസിലിയറി കെയർ സെന്ററിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ.എൽ രണ്ട് പോർട്ടബിൾ ശൗചാലയങ്ങൾ നൽകി. ചവറ കൊവിഡ് ഡൊമിസിലിയറി കെയർ സെന്ററിൽ നടന്ന ചടങ്ങിൽ ഐ.ആർ.ഇ.എൽ ഉദ്യോഗസ്ഥർ ചവറ പഞ്ചായത്ത് പ്രസിഡന്റിന് ഉപകരണങ്ങൾ കൈമാറി. ചവറ പഞ്ചായത്ത് സെക്രട്ടറി ഐ.ആർ.ഇ.എൽ ചീഫ് മാനേജർ ഭക്തദർശനൻ, ഡെപ്യൂട്ടി മാനേജർ അജികുമാർ, അസി.മാനേജർ ഋഷികേശ് എന്നവരും പങ്കെടുത്തു.