c

നിയമപാലകരെ വെല്ലുവിളിച്ച് ജനക്കൂട്ടം

കൊല്ലം: നഗരപരിധിയിലുള്ളവർ കൊവിഡ് നിയന്ത്രണം കർശനമായി പാലിക്കാത്തതിന്റെ ഫലമായി രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. സിറ്റി പൊലീസിന്റെ പരിധിയിൽ തുടർച്ചയായ ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടുതലുള്ളത് ഇരവിപുരത്താണ്. തൊട്ടുപിന്നിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയുമുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഏറ്റവും കുറവ് ചാത്തന്നൂരാണ്. നിയന്ത്രണങ്ങൾ പാലിക്കാത്തതും രോഗം സ്ഥിരീകരിക്കുന്നവർ ഡൊമിസിലിയറി കെയർ സെന്ററുകളിലേക്ക് മാറാൻ വിമുഖത കാട്ടുന്നതുമാണ് രോഗികൾ വർദ്ധിക്കാൻ കാരണം. ഇരവിപുരം സ്റ്റേഷൻ പരിധിയിലെ ആറോളം ഡിവിഷനുകളിൽ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നവർ നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഡൊമിസിലിയറി കെയർ സെന്ററുകളിലേക്ക് മാറുന്നതാണ് ഉചിതം.

5 പൊലീസുകാർക്ക് കൊവിഡ്

ഇരവിപുരം സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് വിധേയരായി. സുരക്ഷാ ജോലിയിൽ ഏർപ്പെടുന്ന പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് അപകടകരമാണ്. ഇടവഴികൾ അടയ്ക്കുന്നതിനായി മതിയായ ബാരിക്കേഡുകൾ ലഭ്യമല്ലാത്തത് ഇരവിപുരത്തെ സംബന്ധിച്ച് വിലങ്ങുതടിയാണ്. കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ച് അടയ്ക്കുന്ന റോഡുകളിൽ അവ നീക്കം ചെയ്ത് യാത്രക്കാർ സഞ്ചരിക്കുന്നത് പതിവ് സംഭവമാണ്.

ഇരവിപുരം ചന്ത അടച്ചു, പക്ഷെ...

നിയന്ത്രണങ്ങളുടെ ഭാഗമായി ഇരവിപുരം ചന്തയുടെ പ്രവർത്തനവും മത്സ്യവില്പനയും വിലക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ റോഡരികിലെ മത്സ്യവില്പന സജീവമായപ്പോൾ അധികൃതർ ഇടപെട്ടിരുന്നു. എന്നാൽ ചന്തയുടെ സമീപത്തുള്ള വീടുകൾ കേന്ദ്രീകരിച്ച് ഇപ്പോഴും വില്പന തകൃതിയായി നടക്കുന്നുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്ന് മത്സ്യം വാങ്ങാൻ ആളുകളെത്തുന്നതിനാൽ രോഗവ്യാപനം കൂടാനുള്ള സാദ്ധ്യതയേറെയാണ്.

ചാന്നാംപൊയ്ക കോളനിയിൽ 44 പേർക്ക് കൊവിഡ്

ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിലെ കിഴക്കനേല ചാന്നാംപൊയ്ക കോളനിയിൽ ആന്റിജൻ പരിശോധന നടത്തിയ 250 പേരിൽ 44 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ ക്യാമ്പിൽ പരിശോധന നടത്തിയവരിൽ രോഗം സ്ഥിരീകരിച്ച 39 പേർ ചാന്നാംപൊയ്ക നിവാസികളാണ്. മൂന്ന് പേർ അതിർത്തിയായ തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലുള്ളവരും 2 പേർ കല്ലുവാതുക്കൽ സ്വദേശികളുമാണ്. ചാന്നാംപൊയ്ക കോളനിയെ മൈക്രോ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ചാന്നാംപൊയ്കയിലെ രോഗബാധിതരെ മുഴുവൻ നടയ്ക്കൽ ഡൊമിസിലിയറി കെയർ സെന്ററിലേക്ക് മാറ്റുമെന്ന് കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ അറിയിച്ചു. നിലവിൽ ഇവിടെ 52 രോഗികളുണ്ട്.

നി​യ​ന്ത്ര​ണം​ ​ശ​ക്ത​മാ​ക്കി​ ​സി​റ്റി​ ​പൊ​ലീ​സ്

കൊ​വി​ഡ് ​വ്യാ​പ​നം​ ​കൂ​ടു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​തീ​ര​ദേ​ശ​ ​മേ​ഖ​ല​ക​ളി​ൽ​ ​ഉ​ൾ​പ്പ​ടെ​ ​പൊ​ലീ​സ് ​ന​ട​പ​ടി​ക​ൾ​ ​ക​ർ​ശ​ന​മാ​ക്കി.​ ​ഹാ​ർ​ബ​റു​ക​ളി​ലും​ ​ഫി​ഷ്‌​ലാ​ൻ​ഡിം​ഗ് ​സെ​ന്റ​റു​ക​ളി​ലും​ ​തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​പേ​രെ​ ​നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ടി.​ ​നാ​രാ​യ​ണ​ൻ​ ​അ​റി​യി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മാ​സ്‌​ക് ​ശ​രി​യാ​യി​ ​ധ​രി​ക്കാ​തി​രു​ന്ന​ 541​ ​പേ​ർ​ക്കെ​തി​രെ​യും​ ​സാ​മൂ​ഹ്യ​ ​അ​ക​ലം​ ​പാ​ലി​ക്കാ​ത്ത​ 507​ ​പേ​ർ​ക്കെ​തി​രെ​യും​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചു.​ 106​ ​കേ​സു​ക​ളി​ലാ​യി​ 123​ ​പേ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​ക​യും​ 438​ ​വാ​ഹ​ന​ങ്ങ​ൾ​ ​പി​ടി​ച്ചെ​ടു​ക്കു​ക​യും​ 52​ ​ക​ട​ക​ൾ​ ​അ​ട​ച്ച് ​പൂ​ട്ടു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.

സിറ്റി പൊലീസ് പരിധിയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവർ

ഇരവിപുരം - 230
കരുനാഗപ്പള്ളി - 223
കൊട്ടിയം - 171
കിളികൊല്ലൂർ - 139
ചവറ - 109
അഞ്ചാലുംമൂട് - 101
കൊല്ലം ഈസ്റ്റ് - 80
പാരിപ്പള്ളി - 74
പരവൂർ - 52
കൊല്ലം വെസ്റ്റ് - 49
ശക്തികുളങ്ങര - 41
കണ്ണനല്ലൂർ - 34
ഓച്ചിറ - 32
പള്ളിത്തോട്ടം - 29
ചാത്തന്നൂർ - 18

പൊലീസിന്റെ നിർദേശം പാലിച്ചില്ലെങ്കിൽ കർശന നടപടി കൈക്കൊള്ളേണ്ടിവരും.

പി.എസ്. ധർമ്മജിത്ത്, എസ്.എച്ച്.ഒ, ഇരവിപുരം പൊലീസ്