കരുനാഗപ്പള്ളി: ലക്ഷദ്വീപ് ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ചും കേന്ദ്ര സർക്കാരിന്റെ ഭരണ ഭീകരതയ്ക്കെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ വിവിധ പോസ്റ്റോഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച യോഗം സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി.സുനിൽ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ സൂസൻകോടി, വിജയമ്മലാലി, ബി.സജീവൻ, ബി.ശ്രീകുമാർ, അജയകുമാർ, കരുമ്പാലിൽ സദാനന്ദൻ,ജഗത് ജീവൻലാലി തുടങ്ങിയവർ പ്രസംഗിച്ചു. ആലും കടവ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം സി.പി.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ.ബാലചന്ദ്രൻ, ക്ലാപ്പനയിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം സി.രാധാമണി, കുലശേഖരപുരത്ത് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ.വസന്തൻ, ആലപ്പാട്ട് ജി.രാജദാസ്, തഴവയിൽ അഡ്വ. അമ്പിളിക്കുട്ടൻ, ഓച്ചിറയിൽ ആർ.സോമൻപിള്ള എന്നിവർ ഉദ്ഘാടനം ചെയ്തു.