പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് പഴയ കെട്ടിടം പെളിച്ച നിർമ്മാണ സാമഗ്രികൾ തള്ളിയ ടിപ്പർ ലോറി തെന്മല പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ ഉച്ചയോടെ ദേശീയ പാതയിലെ ഉറുകുന്ന് ജംഗ്ഷന് സമീപത്തെ നടപ്പാതയോരത്താണ് കെട്ടിടം പെളിച്ച മാലിന്യം തള്ളിയത്.നാല് മാസം മുമ്പ് ഈഭാഗത്തെ നടപ്പാതയിൽ തള്ളിയ കെട്ടിട നിർമ്മാണ സാമഗ്രികളുടെ ഇടയിലൂടെ നടന്ന് പോയ മൂന്ന് വിദ്യാർത്ഥിനികൾ മിനി വാൻ ഇടിച്ച് മരിച്ചിരുന്നു. അന്നും നടപ്പാതയിൽ വേസ്റ്റ് ഇട്ടത് കാരണം വിദ്യാർത്ഥിനികൾക്ക് നടന്ന് പോകാൻ ഇടമില്ലാത്ത സ്ഥിതിയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തി ടിപ്പർ കസ്റ്റഡിയിൽ എടുത്തത്. പാതയോരങ്ങളിൽ മണ്ണ് തള്ളുന്നത് ശിക്ഷാർഹമാണെന്നും ടിപ്പർ ലോറി ഉടമയ്ക്കെക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും ദേശീയ പാത വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയർ റോഷൻ അറിയിച്ചു.