കരുനാഗപ്പള്ളി : കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലകൾ വഴി സമാഹരിച്ച വാക്സിൻ ചലഞ്ചിലേക്കുള്ള തുക ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി. താലൂക്ക് ലൈബ്രറി കൗൺസിൽ സമാഹരിച്ച 5,20360 രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.പി .ബി .ശിവൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി .വിജയകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ബി .മുരളീകൃഷ്ണൻ, സെക്രട്ടറി ഡി .സുകേശൻ, ജില്ലാ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി .പി .ജയപ്രകാശ് മേനോൻ, താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ, താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം .സുരേഷ് കുമാർ, പി. ദീപു, സംസ്ഥാന കൗൺസിൽ അംഗം പ്രദീപ്, ജി .രവീന്ദ്രൻ, എ.സജീവ് എന്നിവർ പങ്കെടുത്തു.