കൊട്ടാരക്കര: തൃക്കണ്ണമംഗൽ കടലാവിള ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. വിലങ്ങറ പുതുവീട്ടിൽ ഗണേഷ് ചന്ദ്രൻ (23) കുടവട്ടൂർ ശാന്താ ഭവനിൽ ശശികുമാർ(45) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ബൈക്ക് യാത്രികരായ ഇരുവരെയും താലൂക്കാശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.ഓടനാവട്ടം ഭാഗത്ത് നിന്ന് കൊട്ടാരക്കരക്ക് വരികയായിരുന്ന കാറും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. കൊട്ടാരക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.