പുനലൂർ: പുനലൂരിലും സമീപ പ്രദേശങ്ങളിലും നടത്തിയ സംയുക്ത റെയ്ഡിൽ 2382 കോടയും അര ലിറ്റർ ചാരായവും പിടികൂടി നശിപ്പിച്ചു. രണ്ട് പേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ നെല്ലിപ്പള്ളി മരുതിവിള വീട്ടിൽ സെയ്ദാലി(31), നൗഷാദ്( 45) എന്നിവരെയാണ് അര ലിറ്റർ ചാരായവും രണ്ട് ലിറ്റർ കോടയുമായി അറസ്റ്റ് ചെയ്തത്. കറവൂരിലെ 16-ാം ഫില്ലിംഗ്, വള്ളിപച്ച തുടങ്ങിയ സ്ഥലങ്ങളിൽ എക്സൈസും വനപാലകരും സംയുക്തമായി നടത്തിയ റെയ്ഡിൽ പുനലൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വൈ.ഷിഹാബുദ്ദീൻ, സിവിൽ ഓഫീസർമാരായ അനീഷ് അർക്കജ്, അരുൺ കുമാർ, ഹരിലാൽ, കറവൂർ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ജിത്ത്, അമ്പനാർ ഫോറസ്റ്റർ ജി.ബിജു തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി.