ശാസ്താംകോട്ട : കടപ്പാകുഴി റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വീടുകൾ അണുവിമുക്തമാക്കി. അസോസിയേഷന്റെ പരിധിയിലുള്ള പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ മൂന്നും നാലും വാർഡുകളിലെ വീടുകളിലാണ് അണു നശീകരണം നടത്തിയത്.
അസോസിയേഷൻ പ്രസിഡന്റ് വിജയൻ, സെക്രട്ടറി എ.കെ. പ്രദീപ് ,അനിൽ നാരായണൻ, അരുൺ, പ്രഭാകരൻ, പ്രസാദ്, ബിജു, അനിൽകുമാർ, വിമൽ നാരായണൻ, രാധാകൃഷ്ണൻ, അഭിഷേക് എന്നിവർ അണു നശീകരണത്തിന് നേതൃത്വം നൽകി.