എഴുകോൺ: ഇടയ്‌ക്കിടം വിജ്ഞാനോദയം വായനശാലയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് ഓൺലൈൻ സെമിനാർ നടക്കും. 5ന് വൈകിട്ട് 5ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി അനിൽ പരിസ്ഥിതി ദിന സന്ദേശം നൽകും. തുടർന്ന് കെ. പി. ദിനേശ് ( കില എക്സ്റ്റൻഷൻ ഫാക്കൽറ്റി ), വെഞ്ചേമ്പ് സുരേഷ് കുമാർ (സാക്ഷരതാ കോർഡിനേറ്റർ), വായനശാല സെക്രട്ടറി ആർ. മോഹൻദാസ്, ആർ.ബാബു, ആഷിക്. കെ.സുര തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും. വായനശാല പ്രസിഡന്റ് ആർ. സോമൻ അദ്ധ്യക്ഷത വഹിക്കും.