sarasamma-amma-79

ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി തെങ്ങും തടത്തിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യയും മുൻപഞ്ചായത്ത് എക്സി. ഓഫീസറുമായിരുന്ന സരസമ്മഅമ്മ (79) നിര്യാതയായി. മൈനാഗപ്പള്ളി, ശാസ്താംകോട്ട, ചവറ, തൊടിയൂർ പഞ്ചായത്തുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: എസ്. ലാലി (അദ്ധ്യാപിക, അമൃത സ്കൂൾ പാവുമ്പ), പ്രകാശ് (കൺസ്ട്രക്ഷൻ കമ്പനി). ജി. പ്രദീപ് കുമാർ (അദ്ധ്യാപകൻ, വി.വി.എച്ച്.എസ്.എസ്, താമരക്കുളം, ചാരുംമൂട് ). മരുമക്കൾ: ജി. ഗോപാലകൃഷ്ണൻ നായർ (സ്പോർട്സ് അതോറിറ്റി ആലപ്പുഴ), അബിജി കരുണൻ (മഹാത്മ സ്കൂൾ ചവറ ), എ.ആർ. സജിത (ഹെൽത്ത് ഇൻസ്പെക്ടർ, പ്രാഥമികാരോഗ്യ കേന്ദ്രം, കുന്നത്തുർ ). സഞ്ചയനം 8ന് രാവിലെ 8ന്.