പുനലൂർ: എസ്.എൻ.ഡി.പിയോഗം 854-ാംനമ്പർ ഇടമൺ കിഴക്ക് ശാഖയിലും, 3307-ാംനമ്പർ കലയനാട് ശാഖയിലും കൊവിഡ് വ്യാപനങ്ങളെ തുടർന്ന് നിർദ്ധന കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ഗുരുകാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇടമൺ കിഴക്ക് ശാഖയിലെ കൊവിഡ് ബാധിതർക്കും ദുരിതം അനുഭവിക്കുന്ന നിർദ്ധനർക്കും ഭക്ഷ്യധാന്യക്കിറ്റുകൾ നൽകിയത്.ശാഖ പ്രസിഡന്റ് സ്റ്റാർസി രത്നാകരൻ, സെക്രട്ടറി എസ്.അജീഷ്, യൂണിയൻ പ്രതിനിധി സനിൽകുമാർ, കമ്മിറ്റി അംഗങ്ങളായ പ്രതീഷ്, തുളസീധരൻ തുടങ്ങിയവർ നേതൃത്വം നൽകി. മുൻ ശാഖ പ്രസിഡന്റ് ഇടമൺ സോമ വിലാസത്തിൽ പരേതനായ പി.സോമന്റെ സ്മരണക്കായി മകൻ സരുൺ ആണ് ഭക്ഷ്യധാന്യങ്ങൾ വാങ്ങാനുള്ള ധന സഹായം നൽകിയതെന്ന് സെക്രട്ടറി അറിയിച്ചു. കലയനാട് ശാഖയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റ് വിതരണങ്ങൾക്ക് ശാഖാ പ്രസിഡന്റ് എ.വി.അനിൽകുമാർ, സെക്രട്ടറി ഉഷ അശോകൻ എന്നിവർക്ക് പുറമെ പോഷക സംഘന ഭാരവഹികളും നേതൃത്വം നൽകി.