abraham-90

ചാത്തന്നൂർ: കുരിശടിയിൽ പ്രാർത്ഥിക്കാൻ പോകുമ്പോൾ കാറിടിച്ച് പരിക്കേറ്റ റിട്ട. പ്രഥമാദ്ധ്യാപകൻ മരിച്ചു. കല്ലുവാതുക്കൽ ഗവ. എൽപി സ്കൂൾ റിട്ട. അദ്ധ്യാപകൻ അടുതല കൂരാപ്പള്ളി പുത്തൻപുരയ്ക്കൽ വീട്ടിൽ ഏബ്രഹാമാണ് (90) മരിച്ചത്. ഇന്നലെ പകൽ അടുതല പള്ളിക്ക് സമീപമാണ് അപകടം. പരിക്കേറ്റ ഏബ്രഹാമിനെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ കെ. അന്നമ്മ. മക്കൾ: സാംകുട്ടി (റിട്ട. ജീവനക്കാരൻ, കാർഷിക സർവകലാശാല), ബെന്നി കുട്ടി, സന്തോഷ് ഏബ്രഹാം (പുത്തൻവീട്ടിൽ ഫൈനാൻസിയേഴ്സ്, ചാത്തന്നൂർ), സജിമോൾ വർഗീസ് (അദ്ധ്യാപിക, അടൂർ), സാബു എബ്രഹാം (അബുദാബി). മരുമക്കൾ: ലാലി തോമസ് (റിട്ട. അദ്ധ്യാപിക, പട്ടം സെന്റ് മേരീസ് സ്കൂൾ), ഗ്രേസി, മേരി സന്തോഷ്, ബിനു വർഗീസ്, (എൻജിനിയർ, അബുദാബി), ആൻസി സാബു അബുദാബി).