litarri-
ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പുസ്തകം കൈമാറുന്നു

മയ്യനാട് : ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ താന്നി നിവാസികളുടെ ആവശ്യപ്രകാരം വിദ്യാർത്ഥികൾക്കായി പുസ്തകങ്ങൾ എത്തിച്ചു നൽകി. കൊവിഡ് മൂലം സ്കൂൾ ലൈബ്രറികളെ ആശ്രയിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് പുസ്തക വിതരണം നടത്തിയത്. താന്നി പ്രദേശവാസിയും വിമലഹൃദയ ഐ.എസ്.സി സ്കൂൾ അദ്ധ്യാപകനുമായ സി.എനോയ് നേതൃത്വം നൽകി. എൽ.ആർ.സി സെക്രട്ടറി എസ്. സുബിൻ പുസ്തകവിതരണം ഉദ്‌ഘാടനം ചെയ്തു.