ശാസ്താംകോട്ട : വാഹന പരിശോധനയ്ക്കിടെ ചാരായവുമായി യുവാവ് പൊലീസ് പിടിയിൽ. പോരുവഴി, കമ്പലടി, മലയടിശ്ശേരിൽ ഗിരീഷ് കുമാറിനെയാണ് (40) ശാസ്താംകോട്ട പൊലിസ് പിടി കൂടിയത്. മുതുപിലാക്കാട് ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ ഇന്നലെ I 11.30 ഓടെയാണ് ഗിരീഷ് കുമാറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.