പുനലൂർ: ലക്ഷ ദ്വീപിൽ നടന്ന് വരുന്ന ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ഇടത് മുന്നണിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ പോസ്റ്രോഫീസുകളുടെ മുന്നിൽ ധർണ സംഘടിപ്പിച്ചു. പുനലൂർ, കരവാളൂർ, ഇടമൺ, കഴുതുരുട്ടി തുടങ്ങിയ പോസ്റ്റോഫീസുകളുടെ മുന്നിലാണ് സമരം സംഘടിപ്പിച്ചത്. പുനലൂർ പോസ്റ്രോഫീസിന് മുന്നിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമരം മുൻ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. ഇടമണിൽ കെ.രാധാകൃഷ്ണനും കഴുതുരുട്ടിയിൽ വി.ശിവൻകുട്ടിയും ഉദ്ഘാടനം ചെയ്തു. ഇടത് മുന്നണി നേതാക്കളായ സി.അജയപ്രസാദ്, പി.സജി,ഡി.ദിനേശൻ, എസ്.എം.ഷെറീഫ്, ആർ.സുഗതൻ, കെ.രാജശേഖരൻ, ജസ്റ്റിൻ രാജു, മോഹൻദാസ്, എൻ.കോമളകുമാർ, എ.സലീം, ഇ.ഷംസുദ്ദീൻ, എസ്.സുനിൽകുമാർ, എൻ.സുദർശനൻ, ആർ.പ്രദീപ്, പി.ബി.അനിൽ മോൻ, ശ്രീദേവി പ്രകാശ്, വി.രാജൻ, ജോബോയ് പേരേര, പ്രസാദ് ഗോപി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.