vahid-obit-photo

അഞ്ചൽ: കേരളാ കോൺഗ്രസ് (ജേക്കബ്) മുൻ സംസ്ഥാന ട്രഷററും പെരിങ്ങമല ഇക്ബാൽ കോളേജ് ട്രസ്റ്റിയും എം.ഇ.എസ് മെമ്പറുമായ മഞ്ഞപ്പാറ വാഹിദ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മഞ്ഞപ്പാറ ജുമാ മസ്ജിദ് കബർ സ്ഥാനിൽ. കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ആദ്യകാല ഭാരവാഹിയായിരുന്നു. വിളക്കുപാറ മാതാ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, മഞ്ഞപ്പാറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മഞ്ഞപ്പാറ ബി.എഡ് സെന്റർ എന്നിവയുടെ മാനേജരാണ്. കൊട്ടാരക്കര താലൂക്ക് മുസ്ലീം ജമാഅത്ത് മുൻ യൂണിയൻ പ്രസിഡന്റായിരുന്നു. കൊട്ടാരക്കര റബർ മാർക്കറ്റിംഗ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ഖദീജാ ബീവി (വിളക്കുപാറ മാതാ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജർ) മക്കൾ: എ.കെ. ബോബി, എ.കെ. അക്ബർ ഷാ, എ.കെ. അരുൺ ഷാ, എ.കെ. അൻവർ ഷാ.

മരുമക്കൾ: ഡോ. ടി.ജെ. ഷൈൻ, അഞ്ചൽ (പീഡിയാട്രീഷ്യൻ, കിംഗ് ഫഹദ് മെഡിക്കൽ സിറ്റി, റിയാദ്), റ്റീന, നിഷ, ജാസ്മിൻ.