കുന്നത്തൂർ: കേരളകൗമുദി കീച്ചപ്പള്ളി ഏജന്റ് ഐവർകാല കിഴക്ക് ചരുവിള പുത്തൻവീട്ടിൽ വൈ. ജോയി (71) കൊവിഡ് ബാധിച്ച് നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ്, ഐവർകാല 193-ാം നമ്പർ സർവീസ് സഹകരണ സംഘം ബോർഡ് മെമ്പർ, കേരളാ പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം നടത്തി. മക്കൾ: സജി ജോയ് (ഇന്ത്യൻ റെയിൽവേ), സാബു ജോയ് (എച്ച്.എൽ.എൽ, ആക്കുളം, ഗവ. ഒഫ് ഇന്ത്യ), സിബി ജോയി (അദ്ധ്യാപിക, എം.പി എച്ച്.എസ്.എസ്, പത്തനംതിട്ട). മരുമക്കൾ: ഡോ. ബിജോ ജോസഫ് (കെ.ഇ കോളേജ്, മാന്നാനം), ജിബി ഡാനിയേൽ (ഇന്ത്യൻ മിലിട്ടറി സർവീസ്).