പത്തനാപുരം: ഗാന്ധിഭവനിൽ പരിസ്ഥിതി ദിനാചരണം 5 ന് രാവിലെ 11 ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 50 ഫലവൃക്ഷ തൈകൾ നടും. പത്തനാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ സി. വിജയ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജാ ഷാനവാസ്, മുൻ ജയിൽ സൂപ്രണ്ട് കെ. സോമരാജൻ എന്നിവർ പ്രസംഗിക്കും.