കുന്നിക്കോട് : ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നിക്കോട് ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജോസ് ഡാനിയേൽ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.എസ്.ഗിരീഷ്, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ഇർഷാദ്, വിളക്കുടി മേഖലാ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു, പ്രസിഡന്റ് ഈസാ, മേലില മേഖലാ കമ്മിറ്റി പ്രസിഡന്റ് അനീഷ് എന്നിവർ സംസാരിച്ചു.