green

കൊല്ലം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രിയിൽ പച്ചത്തുരുത്ത് ഒരുങ്ങുന്നു. ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ ജില്ലയിൽ 100 പച്ചത്തുരുത്തുകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ആശുപത്രി പരിസരത്തും പച്ചത്തുരുത്ത് നിർമ്മാണം ആരംഭിക്കുന്നത്. മന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് രാവിലെ പച്ചത്തുരുത്ത് നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ അദ്ധ്യക്ഷനാകും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ബൃഹത് പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രസിഡന്റ് അറിയിച്ചു.