അഞ്ചൽ: അഞ്ചൽ സെന്റ് ജോ‌ർജ്ജ് സെൻട്രൽ സ്കൂളിൽ ഈ അദ്ധ്യയന വർഷത്തെ ക്ലാസുകൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആരംഭിച്ചു. ക്ലാസുകളുടെ ഉദ്ഘാടനം ആയൂർ ചെറുപുഷ്പം സ്കൂൾ മാനേജർ ഫാ. വിൻസന്റ് കരിക്കൽ ചാക്കോ നിർവഹിച്ചു. സെന്റ് ജോർജ്ജ് സ്കൂൾ മാനേജരും പ്രിൻസിപ്പലുമായ ലീനാ അലക്സ്, വൈസ് പ്രിൻസിപ്പൽ സുജാ ജാമിന ദാസ് എന്നിവർ പങ്കെടുത്തു.