തൊടിയൂർ: തൊടിയൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടന്ന് വരികയാണെന്നും ഇപ്പോൾ വ്യാപനം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പ്രസിഡന്റ് പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി

ആരോഗ്യ പ്രവർത്തകർക്ക് പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും ചേർന്ന്

ആവശ്യമുള്ള പ്രതിരോധ ഉപകരണങ്ങൾ വാങ്ങി നൽകിയിട്ടുണ്ട്. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ സേവനം പഞ്ചായത്തിൽ 24 മണിക്കൂറും ഉറപ്പാക്കി.ഹെൽപ്പ് ഡെസ്കും വാർ റൂമും പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാനായി ആംബുലൻസും മറ്റു വാഹനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

രോഗവ്യാപനവും മരണ നിരക്കും കുറഞ്ഞു

ജീവനക്കാരുടെ അപര്യാപ്തത കാരണം സി .എഫ് .എൽ. ടി .സിയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനാലാണ് തുടങ്ങാൻ കഴിയാതിരുന്നത്. എന്നാൽ അവിടെ

പഞ്ചായത്തിന്റെ ഡി. സി. സി പ്രവർത്തിക്കുന്നുണ്ട്. ചില വാർഡുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയപ്പോഴാണ് ട്രിപ്പിൾ ലോക്ക് ഡൗൺപ്രഖ്യാപിച്ചത്.

ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ രോഗവ്യാപനവും മരണ നിരക്കും ഏറ്റവും കുറഞ്ഞ പഞ്ചായത്താണ് തൊടിയൂർ.

പ്രസ്താവന സത്യവിരുദ്ധം

കമ്മ്യൂണിറ്റി കിച്ചൻ വഴി 400-ൽപ്പരം കുടുംബങ്ങൾക്ക് ദിവസവും ഭക്ഷണം എത്തിച്ചു കൊടുക്കുന്നുണ്ട്. യു. ഡി .എഫിന്റെ പ്രതിനിധിയായ ക്ഷോമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനടക്കമുള്ള സ്റ്റീയറിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നത്. യു .ഡി .എഫ് പാർലമെന്ററി പാർട്ടി ലീഡർ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.