പോരുവഴി : കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം ഇന്ന് നടക്കും. പോരുവഴി ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയിൽ രാവിലെ 8.30 ന് നടക്കുന്ന ചടങ്ങ് അഡ്വ. കെ .സോമപ്രസാദ് എം. പി വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എസ്.ശശികുമാർ അറിയിച്ചു.