prathikaranam

''
കൊവിഡ് തകർത്ത നാടിനെയും തൊഴിലാളികളെയും ഇടത്തരക്കാരെയും രക്ഷിക്കാൻ ബ‌ഡ്‌ജറ്റിൽ യാതൊന്നുമില്ല. പുകമറ പോലെ പക്കേജ് പറയുകയല്ല വേണ്ടത്. നാടിന്റെ പരിപൂർണ രക്ഷയ്ക്ക് അക്കമിട്ട് നിരത്തുന്ന പദ്ധതികൾ വേണമായിരുന്നു.

ബിന്ദുകൃഷ്ണ

ഡി.സി.സി പ്രസിഡന്റ്


''
ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ബഡ്ജറ്റിൽ യാതൊന്നുമില്ല. കശുഅണ്ടി, കയർ വ്യവസായത്തെ രക്ഷിക്കാൻ പദ്ധതികളില്ല. സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിക്കാനും നടപടികളില്ലാത്ത നിരാശാജനകമായ ബഡ്ജറ്റാണിത്.

ബി.ബി. ഗോപകുമാർ

ബി.ജെ.പി ജില്ലാ പ്രസിഡന്റ്


''

പുതുമയില്ലാത്ത ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. മുൻ ധനമന്ത്രിയെ അനുകരിക്കുക മാത്രമാണുണ്ടായത്. നാടിന് യാതൊരു വികസന പ്രതീക്ഷകളും ബഡ്ജറ്റ് നൽകുന്നില്ല.

ഡി. ദേവരാജൻ

ദേശീയ സെക്രട്ടറി, ഫോർവേർഡ് ബ്ലോക്ക്

''
സാധാരണക്കാർക്കും കൃഷിക്കാർക്കുമടക്കം എല്ലാവർക്കും പ്രയോജനം നൽകുന്ന ബഡ്ജറ്റാണ്. വീട്ടമ്മമാർക്ക് ചരിത്രത്തിലാദ്യമായി അടുക്കളയിലെ ജോലിക്ക് അംഗീകാരം കിട്ടാൻ പോവുകയാണ്.

വഴുതാനത്ത് ബാലചന്ദ്രൻ

ജില്ലാ പ്രസിഡന്റ്, കേരള കോൺഗ്രസ് എം

''

വിദ്യാഭ്യാസ ആവശ്യങ്ങൾ നേരിടാൻ ബഡ്‌ജറ്റ് പര്യാപ്തമല്ല. പ്രതിസന്ധി ഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയ്ക്കുള്ള പരിമിതമായ വിഹിതം കടലിൽ കായം കലക്കിയതുപോലെയാണ്.

പി.എസ്. ഗോപകുമാർ

സംസ്ഥാന പ്രസിഡന്റ്, ദേശീയ അദ്ധ്യാപക പരിഷത്ത്