കരുനാഗപ്പള്ളി : എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി. പ്രസന്നന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടി,സ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചെറിയഴീക്കൽ പടീറ്റടുത്ത് വീട്ടിൽ ശ്യാംകുമാറിന്റെ കിടപ്പ് മുറിയിൽ നിന്ന് 5 ലിറ്റർ ചാരായവും 100 ലിറ്റർ കോടയും കണ്ടെടുത്തു. ശ്യാംകുമാറിന്റെ പേരിലും കൂട്ടുകാരൻ വിഷ്ണുഭവനത്തിൽ സുധീഷിന്റെ (29) പേരിലും എക്സൈസ് കേസ് എടുത്തു. എക്സൈസ് ഉദ്യോഗസ്ഥർ എത്തുന്ന വിവരം അറിഞ്ഞ് ഇരുവരും ഓടി രക്ഷപ്പെട്ടു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പി. എൽ. വിജിലാൽ സിവിൽ എക്സൈസ് ഓഫീസർമാരായ ബി.സന്തോഷ്, പി. ജോൺ,സുധീർ ബാബു, കിഷോർ, വൈ. സജികുമാർ എന്നിവർ പങ്കെടുത്തു.