aiyf-

കൊല്ലം: ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ച് ലക്ഷദ്വീപിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ.കെ. പട്ടേൽ ശ്രമിക്കുന്നതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ.

എ.ഐ.വൈ.എഫ് കൊല്ലം സിറ്റി കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സേവ് ലക്ഷദ്വീപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു സജിലാൽ. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. വിനീത വീൻസന്റ്, എ. നൗഷാദ്, എസ്. അഖില എന്നിവർ സംസാരിച്ചു.